തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

dead body
 


തിരുവനന്തപുരം: തിരുവല്ലത്ത് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പൂങ്കുളം ആനക്കുഴി സ്വദേശി ജയനാണ് മരിച്ചത്. വീട് നിർമാണത്തിനായി കുന്ന് ഇടിക്കുന്നതിനിടയിലാണ് അപകടം നടന്നത്. മണ്ണ് പാടെ ഇദ്ദേഹത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. 

തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ഒരു മണിക്കൂറോളം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത ശേഷമാണ് ജയനെ പുറത്തെടുത്തത്.
 
ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിക്കൂറോളം മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.