×

'വളര്‍ത്തുനായയെ പട്ടിയെന്ന് വിളിച്ചു'; ഹരിത കർമ്മ സേനാംഗത്തെ നായയെ വിട്ട് കടിപ്പിച്ചതായി പരാതി

google news
dog
തൃശ്ശൂർ: മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗത്തെ നായയെ വിട്ട് കടിപ്പിച്ചതായി പരാതി. ചാഴൂർ സ്വദേശിനി പ്രജിതയാണ് പരാതി നൽകിയത്.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ചാഴൂർ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തിയപ്പോൾ മകൾ നായയെ വിട്ട് കടിപ്പിച്ചു എന്നാണ് പരാതി. നായയെ 'പട്ടി' എന്ന് അഭിസംബോധന ചെയ്തതിന്റെ പേരിൽ യുവതി പ്രജിതയെ മർദിക്കുകയും ചെയ്തു.


കഴിഞ്ഞ ദിവസമാണ് ചാഴൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമായ മറ്റൊരു സ്ത്രീയോടൊപ്പം പ്രജിത എസ്എന്‍ റോഡിന് വടക്കുവശത്തുള്ള വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോകുന്നത്. ഡേവിസ് എന്നയാളുടെ വീട്ടിലെത്തിയപ്പോളാണ് ദുരനുഭവം നേരിട്ടതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
 
 
പഞ്ചായത്ത് അംഗങ്ങളെത്തി പ്രജിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കാനുള്ള നീക്കത്തിലാണ്.  

Read more: മാസപ്പടിക്കേസ്; എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണം; എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍

Read more: തന്റെ എല്ലാ പരിപാടികളും രാഷ്ട്രപതി ഭവന്റെ അനുമതിയോടെ; ഓണത്തിനു പോലും ക്ഷണിക്കാത്തവരാണ് പരാതി ഉന്നയിക്കുന്നത്; ഗവര്‍ണര്‍

Read more: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്നത് വൻ അഴിമതി; ധവളപത്രം ലോക്സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

Read more: കേന്ദ്രത്തിൻ്റെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ എടുത്തുകാട്ടി കോൺഗ്രസ്സ് കരിമ്പത്രിക പുറത്തിറക്കി

Read more: ബാഗ്ദാദിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടു