×

മണ്ഡലകാല പൂജാ ചടങ്ങുകള്‍ക്ക് സമാപനം; ശബരിമല നട അടച്ചു

google news
Wj

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാല പൂജാ ചടങ്ങുകള്‍ക്ക് ഇന്ന് സമാപനം. ഹരിവരാസനം പാടി ശബരിമല നടയടച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 10 മണിക്കടച്ചിരുന്ന നട ഭക്തരുടെ തിരക്ക് പരിഗണിച്ച്‌ ഇന്ന് രാത്രി 11 മണിക്ക് അടയ്‌ക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

 

എന്നാല്‍ 9 മണിയായതോടെ തീര്‍ത്ഥാടകരെല്ലാവരും ദര്‍ശനം നടത്തിയെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ് കൃത്യസമയത്തു തന്നെ ക്ഷേത്ര നട അടയ്‌ക്കാൻ തന്ത്രി തീരുമാനിച്ചത്. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ ഡിസംബര്‍ 30-നാണ് ഇനി നട തുറക്കുക. ജനുവരി 13-ന് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്നും പുറപ്പെടും. ജനുവരി 15-നാണ് മകരവിളക്ക് ദര്‍ശനം.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു