×

സിഗരറ്റ് ചോദിച്ചിട്ടും കൊടുത്തില്ല; യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച രണ്ടുപേർ പിടിയിൽ

google news
download - 2024-01-14T210349.642

കോട്ടയം: സിഗരറ്റ് ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കോട്ടയം പാലാ രാമപുരം സ്വദേശികളായ റോബിച്ചൻ, അജിത് കുമാർ എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. രാമപുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

രാമപുരം അമ്പലം ജംഗ്ഷൻ ഭാഗത്ത് വച്ച് വഴിയിലൂടെ നടന്നുവരികയായിരുന്ന യുവാവിനോട് ഇവർ സിഗരറ്റ് ചോദിക്കുകയും യുവാവ് ഇത് കൊടുക്കാതിരുന്നതിനെ തുടർന്ന് ഇവർ യുവാവിനെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags