×

തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി കിണറിനുള്ളിൽ മരിച്ച നിലയിൽ

google news
TVM

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോത്തൻകോട് ഇതരസംസ്ഥാന തൊഴിലാളിയെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി നന്ദു വിശ്വാസ് (59) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇയാളെ  കാണാതായതിനെ തുടർന്ന് ഇന്നലെ വൈകിട്ടോടെ പോത്തൻകോട് പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ കൂടെയുള്ളവർ വെള്ളം കോരുന്ന സമയത്താണ് കിണറിനുള്ളിൽ മൃതദേഹം കണ്ടത്. അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക