×

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീലിംഗ് ഇളകി വീണ സംഭവത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

google news
Sb
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സീലിംഗ് ഇളകി വീണ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 2019-20ലാണ് ആശുപത്രിയില്‍ ഹൗസിംഗ് ബോര്‍ഡ് താത്ക്കാലിക സീലിംഗ് ഉണ്ടാക്കിയത്.
   
   
ഈ സീലിംഗിനോട് ചേര്‍ന്ന ഒപി, കാഷ്വാലിറ്റി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബ്ലോക്ക് പൊളിച്ച്‌ മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുകയാണ്. പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള കരാറും ഒപ്പിട്ടിട്ടുണ്ട്. പഴയ കെട്ടിടം പൊളിച്ച്‌ മാറ്റുന്നതിനുവേണ്ടിയുള്ള ലേല നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു