×

ഗോവയിൽ മരിച്ച മലയാളി യുവാവിന് മർദനമേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

google news
Body-of-missing-youth-found-in-Goa-540x320

പനാജി: പുതുവര്‍ഷം ആഘോഷിക്കാൻ ഗോവയില്‍ പോയി കാണാതായ ശേഷം മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവാവിന് മർദ​നമേറ്റിരുന്നതായി ​പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയി(19) ആണ് മരിച്ചത്.

ഗോവ കടല്‍ത്തീരത്ത് കണ്ടെത്തിയ മൃതദേഹം ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്​മോർട്ടം നടത്തിയപ്പോഴാണ് മരണത്തിന് മുമ്പ് മർദനമേറ്റിരുന്നതായി തെളിഞ്ഞത്. പുതുവര്‍ഷാഘോഷത്തിനായി ഡിസംബര്‍ 30നാണ് സഞ്ജയും രണ്ട് സുഹൃത്തുക്കളും ഗോവയിലെത്തിയത്. പുതുവര്‍ഷത്തലേന്ന് ആഘോഷങ്ങള്‍ക്കിടെ സഞ്ജയിനെ കാണാതായെന്ന് സുഹൃത്തുക്കൾ അറിയിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വൈക്കം തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി ഗോവ പൊലീസിനും കൈമാറിയപ്പോഴാണ് കടല്‍ത്തീരത്ത് മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags