കോ​ട്ട​യ​ത്ത് കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മി​ഴ്നാ​ട്ടി​ൽ; കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു

കോ​ട്ട​യ​ത്ത് കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മി​ഴ്നാ​ട്ടി​ൽ; കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു
 

കോ​ട്ട​യം: കോ​ട്ട​യ​ത്തു​നി​ന്നും കാ​ണാ​താ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​മി​ഴ്നാ​ട്ടി​ൽ. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​പി​ഒ മു​ഹ​മ്മ​ദ് ബ​ഷീ​റാണ് ത​മി​ഴ്നാ​ട്ടി​ലു​ള്ള​ത്. ഇ​ക്കാ​ര്യം അ​ദ്ദേ​ഹം ത​ന്നെ കു​ടും​ബ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കുകയായിരുന്നു.

ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി പ​ള്ളി​യി​ൽ ഉ​ണ്ട്. ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം തി​രി​ച്ചു​വ​രു​മെ​ന്ന് അ​റി​യി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജോ​ലി സം​ബ​ന്ധ​മാ​യ സ​മ്മ​ര്‍​ദം മൂ​ലം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി ഇ​ദ്ദേ​ഹം മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.


ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സി.പി.ഒ. ബഷീറിനെ ക്വാട്ടേഴ്‌സില്‍ നിന്ന് കാണാതായത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ ബഷീര്‍ പോകാനിരിക്കെയാണ് സംഭവം. ബഷീര്‍ കോട്ടയത്തുനിന്നു ട്രെയിനില്‍ കയറിയതായുള്ള സൂചന പോലീസിനു ലഭിച്ചിരുന്നു.

അമിത ജോലിഭാരംമൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിരുന്നു. അമ്പതോളം എല്‍.പി. വാറണ്ട് കേസുകള്‍ ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.