കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് പിവി ശ്രീനിജിൻ എംഎല്‍എ ; പ്രതിഷേധവുമായി രക്ഷിതാക്കൾ

google news
mla

കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് തടഞ്ഞ് സിപിഎം നേതാവും കുന്നത്തുനാട് എംഎൽഎയുമായ പി.വി.ശ്രീനിജൻ. സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് എംഎൽഎ സിലക്ഷൻ ട്രയൽസ് തടഞ്ഞത്. സിലക്‌ഷൻ ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയതോടെ, സിലക്ഷനായെത്തിയ നൂറിലധികം കുട്ടികൾ ഒരു മണിക്കൂറോളം സമയം ഗേറ്റിനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി.

പിവി ശ്രീനിജിന്‍ എംഎല്‍എയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. എട്ടുമാസത്തെ വാടകയായി എട്ടുലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് ശ്രീനിജിന്‍ പറയുന്നത്. പല തവണ കത്തുനില്‍കിയിരുന്നു. നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഗേറ്റ് പൂട്ടിയതെന്നും ശ്രീനിജന്‍ പറയുന്നു. 

സംഭവം വിവാദമായതോടെ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെത്തി സ്‌കൂളിന്റെ ഗേറ്റ് തുറന്നു. സ്‌കൂള്‍ കൊച്ചി കോര്‍പ്പറേഷന് കീഴിലാണെന്നും, എംഎല്‍എ ഇല്ലാത്ത അധികാരമാണ് കാണിച്ചതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ​ഗേറ്റ് തുറക്കാൻ മന്ത്രിയും നിർദേശം നൽകിയിരുന്നു.

Tags