കണ്ണൂർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​രി​ൽ​ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​കൂ​ടി

HH
 

കണ്ണൂർ  സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​രി​ൽ​ നി​ന്ന്  മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​കൂ​ടി.സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ന്യൂ ​ബ്ലോ​ക്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ത​ട​വു​കാ​രാ​യ സ​വാ​ദ്, സു​ധി​ൻ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജ​യി​ൽ വ​ള​പ്പി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.