×

തിരുവനന്തപുരം ലോ അക്കാദമിയിൽ റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ അമ്മയ്ക്ക് മര്‍ദനമേറ്റെന്ന് പരാതി

google news
ragging

തിരുവനന്തപുരം: കേരള ലോ അക്കാദമിയില്‍ റാഗിങ്ങിന് ഇരയായ വിദ്യാർഥിയുടെ അമ്മയ്ക്ക് മര്‍ദനമേറ്റെന്ന് പരാതി. ഒന്നാം വർഷ നിയമ വിദ്യാർഥിയായ അർജുന് ഡിസംബർ 20ന് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ സീനിയർ വിദ്യാർഥികളുടെ മർദനം ഏറ്റിരുന്നു. ഇതിന് കോളേജിൽ പരാതി നൽകാൻ എത്തിയ അർജുന്റെ മാതാവ് നിഷ പ്രവീണിനെ ഒരു സംഘം വിദ്യാർഥികൾ മര്‍ദിച്ചെന്നാണ് പരാതി.

മർദനമേറ്റ അർജുൻ ആലപ്പുഴ കരിയിലകുളങ്ങര സ്വദേശിയാണ്. കോളേജിൽ നടന്ന സംഭവത്തിൽ അധികൃതർ നടപടി എടുത്തിരുന്നില്ല. തുടർന്ന് കോടതിയെ സമീപിച്ചു സംരക്ഷണത്തിന് ഉത്തരവ് നേടിയിരുന്നു. തിങ്കളാഴ്ച കോളജിൽ എത്തിയ ഇവരെ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് തടയുകയും മർദിക്കുകയുമായിരുന്നു. ഹൈക്കോടതിയിൽ അഭിഭാഷകയാണ് നിഷ പ്രവീൺ. അവരെ പേരൂർക്കട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷയത്തിൽ എസ്എഫ്ഐ അർജുന്റെ അമ്മയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കോളേജിൽ എത്തി വിദ്യാർഥിയെ മർദിച്ചു എന്നാണ് പരാതി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു