സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി പരിശോധന കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. പരിശോധനയിൽ 3,500 സ്കൂൾ ബസുകൾക്കാണ് ഫിറ്റ്നസില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ ബസുകൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാണെന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലാത്തതും, പരിശോധനയ്ക്ക് വിധേയമാകാത്തതുമായ ബസുകളെ സർവീസ് നടത്താൻ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
Read more :അനുഷ്‍ക ഷെട്ടിക്ക് വേണ്ടി പാട്ട് പാടി ധനുഷ് വീഡിയോ
ആകെയുള്ള 27,400 ബസുകളിൽ 22,305 ബസുകൾ മാത്രമാണ് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയിട്ടുള്ളത്. കൂടാതെ, ജിപിഎസ് സംവിധാനത്തിലൂടെ വാഹനങ്ങളുടെ വിവരമറിയിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ‘വിദ്യാ വാഹൻ ആപ്പ്’ 40 ശതമാനം ബസുകളിലും സജ്ജീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam