മ​ദ്യം വാ​ങ്ങു​ന്ന​തി​ന് ഓ​ണ്‍ലൈ​ന്‍ പേ​മെൻറ് സം​വി​ധാ​നം ഒ​രു​ക്കാ​ൻ നീ​ക്കം

sa

തി​രു​വ​ന​ന്ത​പു​രം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെ​വ്കോ​യു​ടെ വി​ല്‍പ​ന​ശാ​ല​ക​ളി​ല്‍നി​ന്ന് മ​ദ്യം വാ​ങ്ങു​ന്ന​തി​ന് ഓ​ണ്‍ലൈ​ന്‍ പേ​മെൻറ് സം​വി​ധാ​നം ഒ​രു​ക്കാ​ൻ നീ​ക്കം. ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ് ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത് ഔ​ട്ട്​​ലെ​റ്റു​ക​ള്‍ക്ക് മു​ന്നി​ലെ തി​ര​ക്കും വ​ലി​യ ക്യൂ​വും വി​വാ​ദ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ സം​വി​ധാ​ന​ത്തി​നു​ള്ള നീ​ക്കം.

ബെ​വ്കോ വെ​ബ്സൈ​റ്റി​ൽ ഇ​ഷ്​​ട ബ്രാ​ന്‍ഡ് തെ​ര​ഞ്ഞെ​ടു​ത്ത് ഓ​ണ്‍ലൈ​ന്‍ പേ​മെൻറ് ന​ട​ത്തി മ​ദ്യം വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​മാ​ണ്​ ഈ  ​സം​വി​ധാ​നം. വെ​ബ്സൈ​റ്റി​ൽ ഓ​രോ വി​ല്‍പ​ന​ശാ​ല​യി​ലെ​യും ബ്രാ​ൻ​ഡ്​, സ്​​റ്റോ​ക്ക്​, വി​ല എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു​ണ്ടാ​കും, വെ​ബ്സൈ​റ്റി​ല്‍ ക​യ​റി ബ്രാ​ന്‍ഡ് തെ​ര​ഞ്ഞെ​ടു​ത്ത് ക​ഴി​ഞ്ഞാ​ല്‍ പേമെൻ​റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും. നെ​റ്റ് ബാ​ങ്കി​ങ്​​, പേ​മെൻറ് ആ​പു​ക​ള്‍, കാ​ര്‍ഡു​ക​ള്‍ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​ക്കാം. മൊ​ബൈ​ല്‍ ഫോ​ണി​ല്‍ എ​സ്.​എം.​എ​സാ​യി ര​സീ​ത് ല​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ പേ​മെൻറ് ന​ട​ത്തി​യ​വ​ര്‍ക്കാ​യി എ​ല്ലാ ബെ​വ്​​കോ ഔ​ട്ട്​​ലെ​റ്റി​ലും പ്ര​ത്യേ​കം കൗ​ണ്ട​റു​ണ്ടാ​കും.