'സൂ​ര്യ​ന് താ​ഴെ​യു​ള്ള ഒ​രു ശ​ക്തി​ക്കും തടയാനാകില്ല'; അമ്യൂസ്‌മെന്റ് പാർക്ക് നിർമാണത്തിൽ എം.എം. മണി

mm mani
 

മൂ​ന്നാ​ര്‍: സൂ​ര്യ​ന് താ​ഴെ​യു​ള്ള ഒ​രു ശ​ക്തി​ക്കും അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് നി​ര്‍​മാ​ണം ത​ട​യാ​നാ​കി​ല്ലെ​ന്ന് മു​ന്‍ മ​ന്ത്രി എം.​എം. മ​ണി. റ​വ​ന്യൂ വ​കു​പ്പും ഹൈ​ക്കോ​ട​തി​യും ത​ട​ഞ്ഞ മൂ​ന്നാ​റി​ലെ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ണി​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.


'ഏത് പുല്ലന്‍ വന്നാലും ഇത് തടയാന്‍ പറ്റില്ല. അതാണ്. ആര് തടയാന്‍ വന്നാലും നമ്മള്‍ നിര്‍മാണം പുനരാരംഭിക്കും. നിങ്ങള്‍ പാര്‍ക്കിന്റെ പണി നടത്തണം. അവിടെ ടൂറിസ്റ്റുകളെ സ്വീകരിക്കണം. നല്ല ഭംഗിയായി അത് നടത്തണം. സൂര്യനുതാഴെ ഏതവന്‍ പറഞ്ഞാലും അതൊന്നും നമ്മള്‍ സ്വീകരിക്കേണ്ട കാര്യമില്ല. തടയാന്‍ ആര് വന്നാലും വഴങ്ങാന്‍ പാടില്ല. നടത്തുകതന്നെ ചെയ്യണം. പിന്നെ എന്തുചെയ്യണമെന്നൊന്നും ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അത് പറയേണ്ട കാര്യമില്ല' - എം.എം മണി പറഞ്ഞു.
 

വൈ​ദ്യു​തി ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള, പ​ഴ​യ​മൂ​ന്നാ​റി​ലെ ഹൈ​ഡ​ല്‍ പാ​ര്‍​ക്കി​നു​ള്ളി​ലെ നാ​ല് ഏ​ക്ക​ര്‍ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് മൂ​ന്നാ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് നി​ര്‍​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സി​പി​എ​മ്മാ​ണ് മൂ​ന്നാ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ പ​ത്രം (എ​ന്‍​ഒ​സി) ഇ​ല്ലാ​തെ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജാ​റാം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഈ ​കേ​സി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ അ​ഡീ​ഷ്ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ന്ഒ​സി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് റ​വ​ന്യൂ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പി​ന്നീ​ട് സ​ബ് ക​ള​ക്ട​റും സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി.