കു​ട്ട​നാ​ട് സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത; താ​ക്കീ​തു​മാ​യി എം.​വി. ഗോ​വി​ന്ദ​ൻ

mv govindan
 


ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സി​പി​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത​യി​ല്‍ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. തെ​റ്റാ​യ പ്ര​വ​ണ​ത പാ​ര്‍​ട്ടി​യി​ൽ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ട​നാ​ട്ടി​ൽ സി​പി​എം ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. ഇല്ലെങ്കില്‍ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി തെ​റ്റാ​യ ഒ​രു പ്ര​വ​ണ​ത​യും വ​ച്ചു​പൊ​റു​പ്പി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല. അ​തി​നെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടു മു​ന്നോ​ട്ടു​പോ​കാ​ൻ ആ​രെ​ങ്കി​ലും വി​ചാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​തൊ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല. ശ​രി​യാ​യ പ്ര​വ​ർ​ത്ത​നം ന​ട​ന്നാ​ൽ ത​ഴ​ച്ചു​വ​ള​രും. അ​ല്ലെ​ങ്കി​ൽ ഉ​പ്പു​ക​ലം പോ​ലെ​യാ​കും– അ​ദ്ദേ​ഹം പ​റ​ഞ്ഞു.