ആലപ്പുഴ: കുട്ടനാട് സിപിഎമ്മിലെ വിഭാഗീയതയില്‍ ശക്തമായ താക്കീതുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. തെറ്റായ പ്രവണത പാര്‍ട്ടിയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിൽ സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നന്നായി പ്രവർത്തിച്ചാൽ നിലനിൽക്കും. ഇല്ലെങ്കില്‍ ഉപ്പുകലം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് പാർട്ടി തെറ്റായ ഒരു പ്രവണതയും വച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല. അതിനെ വെല്ലുവിളിച്ചുകൊണ്ടു മുന്നോട്ടുപോകാൻ ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല. ശരിയായ പ്രവർത്തനം നടന്നാൽ തഴച്ചുവളരും. അല്ലെങ്കിൽ ഉപ്പുകലം പോലെയാകും– അദ്ദേഹം പറഞ്ഞു.