സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും നടപ്പാക്കുമെന്നു വാഗ്ദാനം നൽകിയ എല്ലാ പദ്ധതികളും യാഥാര്‍ത്ഥ്യമാക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിരന്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നു. രണ്ടരവർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷം ആവർത്തിക്കുകയാണെന്നും ജനവിധി സര്‍ക്കാരിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണാർകാട്ടെ പി കൃഷ്‌ണപിള്ള സ്‌മാരകത്തിലും വലിയചുടുകാട്ടിലും അനുസ്‌മരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. കേരളത്തിനുമേൽ കേന്ദ്രം അടിച്ചേല്‌പിക്കുന്ന സാമ്പത്തിക ഉപരോധത്തിന് മാധ്യമങ്ങൾ പിന്തുണ നൽകുകയാണ്. കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനാണ് ആർഎസ്‌എസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം