×

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും; ശേഷിക്കുന്നത് കുന്നത്തുനാട്, തൃപ്പൂണിത്തുറ

google news
navakerala

കൊച്ചി: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നെത്തുക. വൈകീട്ട് മൂന്നിനും അഞ്ചിനുമാണ് പൊതുയോ​ഗങ്ങൾ. 

നവകേരള സദസിനു നേരത്തെ സമാപനമായിരുന്നു. എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നു മാറ്റിവച്ച എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ സദസാണ് ഇന്നലെയും ഇന്നുമായി തുടരുന്നത്. 

READ ALSO....നിരാഹാര സത്യാഗ്രഹ സമരം ക്രമിനല്‍ കുറ്റം; ഒരുവര്‍ഷംവരെ തടവ് ലഭിക്കാം

പാലാരിവട്ടത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടു രാത്രി മുഴുവൻ സമരവും പ്രതിഷേധവും അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ന് സമാപനം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു