×

ഏ.കെ.ശശീന്ദ്രനെ പിന്തള്ളി തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി നീക്കം

google news
ncp

ഏ.കെ.ശശീന്ദ്രനെ പിന്തള്ളി തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ നീക്കം.  മന്ത്രി ഏ.കെ.ശശീന്ദ്രനെ പിന്തള്ളി തോമസ് കെ.തോമസിനെ മന്ത്രിയാക്കാൻ എൻ.സി.പി ദൗദ്യോഗിക വിഭാഗത്തിൽ നീക്കം .ശരത് പവാർ വിഭാഗത്തിന് എതിരായ വിധി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ നിലവിലുള്ള ദൗദ്യോഗിക വിഭാഗമായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) അജിത് പവാർ പക്ഷം ഉത്സാഹത്തിലാണ്.

എൽ.ഡി.എഫുമായി കൂടതൽ അടുക്കാൻ ശ്രമിക്കുന്ന എൻ.സി.പി.അജിത് പവാർ വിഭാഗത്തെ ഭൂരിഭാഗം ഇടത് നേതാക്കളും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഇപ്പോൾ പാർട്ടിക്കുള്ളിൽ ഇപ്പോൾ വെട്ടിലായിരിക്കുന്ന മന്ത്രി ഏ.കെ.ശശീന്ദ്രൻ്റ നിലനിൽപ്പ് താഴെ തട്ടിലേക്ക് മാറുന്നുവെന്ന സ്ഥിതിയും നിലവിലുള്ള പി.സി.ചാക്കോയെ അനുകൂലിക്കുന്ന നേതാക്കൾ വിലയിരുത്തുന്നു.

മന്ത്രി സ്ഥാനം തോമസ് കെ.തോമസിന് നൽകാൻ എൻ.സി.പി.ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രിക്കും എൽ.ഡി.എഫ് നേതൃത്വത്തിനും കത്തു നൽകുമെന്നുള്ള തീരുമാനം കഴിഞ്ഞ ദിവസം കൊച്ചിയിൽ കൂടിയ സംസ്ഥാന യോഗത്തിൽ തീരുമാനമായി. എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കാനും, എൽ.ഡി.എഫ് നേതൃത്വവുമായി ചർച്ച നടത്താനും പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിൻ്റെ ചുമതലയുള്ള സംസ്ഥാന പ്രസിഡൻ്റുമായ എൻ.എ.മുഹമ്മദ് കുട്ടി പറഞ്ഞു.

എൻ.സി.പി.യുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തിരഞ്ഞെടുപ്പിൽ വിജയിച്ചവരെ വിപ്പ് നൽകി വിളിപ്പിക്കാനും പങ്കെടുക്കാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുവാനും എൻ.സി.പി. സംസ്ഥാന പ്രവർത്തകയോഗം തീരുമാനിച്ചു.കേരളത്തിൽ മാത്രം പി.സി.ചാക്കോയുടെ പാർട്ടിയായി മാറിയ എൻ.സി.പിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുവാനുള്ള ഒരു നീയമവശങ്ങളും മില്ലന്നും .എൻ .സി .പി .ശരത്ചന്ദ്ര പവാർ (എസ്) എന്നത് മഹാരാഷ്ട്രയിൽ മാത്രം സ്ഥീരീകരിക്കപ്പെട്ട പ്രസ്ഥാനമായി മാറിയെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ദേശീയ ജനറൽ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടി പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡൻറ്അഡ്വ.റോയി വാരി കാട്ട് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറിമാരായ കെ.ജി. പുരുഷോത്തമൻ ,കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.ബി. മധു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷജീർ തുടങ്ങിയവർ പ്രസംഗിച്ചു.ആർ.എസ്.പി (എൽ) മുൻ സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പിൻ്റെ നേതൃത്വത്തിൽ 5,000 പ്രവർത്തകർ എൻ.സി.പി യിൽ ചേർന്നു.പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എൻ.എ.മുഹമ്മദ് കുട്ടി പുതുതായി ചേർന്ന പ്രവർത്തകരെ അംഗത്വം നൽകി സ്വീകരിച്ചു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക