×

മദ്യലഹരിയിൽ ഗൃഹനാഥനെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു; ഓട്ടോഡ്രൈവർ പിടിയിൽ

google news
download (17)

അമ്പലവയൽ: വയനാട് അമ്പലവയലിൽ മദ്യലഹരിയില്‍ ഗൃഹനാഥനെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. അമ്പലവയല്‍ ടൗണിലെ ഓട്ടോഡ്രൈവര്‍ പെരുമ്പാടിക്കുന്ന് കൂട്ടാല ഷോബിഷ് ആണ് പിടിയിലായത്. വാടകവീട് ഒഴിയാത്തതിലെ തർക്കമാണ് അക്രമത്തിന് കാരണമായത്.

വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് കുറ്റിക്കൈതയിലെ വാടകവീട്ടിലെത്തി ഇയാള്‍ ആക്രമിച്ചത്. കുത്തേറ്റ പൗലോസ് മകള്‍ നിഷ എന്നിവര്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിഷ താമസിച്ചിരുന്ന കുറ്റിക്കൈതയിലെ വാടകവീട് ഒഴിയുന്നതുമായുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. വെള്ളിയാഴ്ച വൈകീട്ട് ഓട്ടോറിക്ഷയില്‍ നിഷയുടെ വീട്ടിലെത്തിയ ഷോബിഷ് നിഷയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.

chungath kundara

പിന്നീട് കൈയില്‍ കരുതിയ കത്തിയുപയോഗിച്ച് നിഷയെ കുത്തുകയായിരുന്നു. തടയാനെത്തിയ പിതാവ് പൗലോസിനെയും കുത്തി. സമീപവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ അമ്പലവയല്‍ പോലീസ് ഷോബിഷിനെ പിടികൂടുകയായിരുന്നു. ശനിയാഴ്ച അറസ്റ്റുരേഖപ്പെടുത്തിയ പോലീസ് ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആക്രമിക്കാനുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരി ഡിവൈ.എസ്.പി. കെ. അബ്ദുള്‍ ഷരീഫ്, അമ്പലവയല്‍ എസ്.ഐ. രാംജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags