×

കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിയെ മർദിച്ചതിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു

google news
download (20)

തിരുവനന്തപുരം: പാറശാലയിൽ കൃഷി ഓഫീസിലെ താത്കാലിക ജീവനക്കാരിയെ മർദിച്ചതിന് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. പുത്തന്‍കട സ്വദേശി അനൂപ് (34)നെ ആണ് അറസ്റ്റ് ചെയ്തത്. കൃഷിയിട സന്ദര്‍ശത്തിനായി പോയപ്പോള്‍ ജിവനക്കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തിയെന്നാണ് കേസ്. കുളത്തൂര്‍ സ്വദേശിയായ സരിത(34) ക്കാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകിട്ട് കരുമാനൂരിന് സമീപത്തായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന സരിതയുടെ മൊബൈല്‍ ഫോണ്‍ അനൂപ് പിടിച്ചു വാങ്ങുകയും തുടര്‍ന്നു ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതോടെ സരിത ഓട്ടോ റിക്ഷയുടെ താക്കോല്‍ കൈവശപ്പെടുത്തി. തുടര്‍ന്ന് താക്കോല്‍ തിരികെ വാങ്ങുന്നതിനായി അനൂപ് സരിതയെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

chungath kundara

നിലവിളി കേട്ടെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സരിതയെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനൂപ് മദ്യലഹരിയിലായിരുന്നുവെന്ന് സരിത പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്
സരിത.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags