×

നിലമ്പൂർ-ബംഗളൂരു സ്വിഫ്റ്റ് ബസിന് രാത്രി ബന്ദിപ്പൂർ കടക്കാൻ അനുമതി

google news
ryh
നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സ്വി​ഫ്റ്റ് ബ​സി​ന് രാ​ത്രി ക​ർ​ണാ​ട​ക​യു​ടെ ബ​ന്ദി​പ്പൂ​ർ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല ക​ട​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചു. പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യാ​ണ് ഇ​ക്കാ​ര‍്യം അ​റി​യി​ച്ച​ത്.

   രാ​വി​ലെ 11ന് ​നി​ല​മ്പൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നാ​ണ്​ ബ​സ് ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് രാ​ത്രി 11.45ന്​ ​തി​രി​ച്ചു​പോ​രു​ന്ന ബ​സ് രാ​ത്രി ബ​ന്ദി​പ്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ ത​ട​ഞ്ഞി​ടു​ന്ന​ത് കാ​ര​ണം രാ​വി​ലെ ഒ​മ്പ​തി​നാ​ണ്​ നി​ല​മ്പൂ​ർ ഡി​പ്പോ​യി​ലെ​ത്തു​ന്ന​ത്.

   രാ​ത്രി ബ​ന്ദി​പ്പൂ​ർ ക​ട​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ പു​ല​ർ​ച്ച 5.30നു​ത​ന്നെ നി​ല​മ്പൂ​രി​ൽ എ​ത്താ​നാ​വും. ഇ​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​ണ്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ