തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കാന്‍ നിര്‍ദേശം കൊടുത്തത്. അതിന്റെ കാലാവധി ഒക്ടോബര്‍ 31 ന് കഴിയും. നവംബര്‍ 1 ന് മുമ്പ് സീറ്റ് ബെല്‍റ്റുകള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ക്യാമറ സ്ഥാപിക്കുമ്പോള്‍ നിയമലംഘനങ്ങള്‍ കുറയും. ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ്. കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. ക്യാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇത്തരം നിയമലംഘനങ്ങള്‍ തടയാന്‍ സാധിക്കും. കൊച്ചി കേന്ദ്രീകരിച്ചാണ് ആദ്യം ആരംഭിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 31 എന്ന തീയതി നീട്ടുന്നതല്ല. അതിന് മുന്നേ ക്യാമറകള്‍ ഘടിപ്പിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം