×

സാമ്പത്തിക സ്ഥിതി മോശം, കെഎസ്ആര്‍ടിസിയിൽ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ല; സർക്കാർ കോടതിയിൽ

google news
ksrtc
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷൻ പരിഷ്കരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ വര്‍ധിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. 


ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചതിന് അനുപാതികമായി പെന്‍ഷനും പരിഷ്കരിക്കണമെന്നായിരുന്നു ആവശ്യം. സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പെന്‍ഷന്‍ പരിഷ്കരണം നടപ്പാക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.  

 
ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് അനുപാധികമായി പെൻഷനും വർധിപ്പിക്കണമെന്ന ആവശ്യവും സർക്കാർ തള്ളി. വിരമിച്ച ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്.

      

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ