ക​ണ്ണൂ​രി​ലെ ഏ​റ്റു​മു​ട്ട​ൽ: മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടില്ല, തോക്കുകൾ പിടിച്ചെടുത്തു: എടിഎസ് ഡിഐജി

google news
s
 chungath new advt

കണ്ണൂർ: അയ്യൻകുന്നിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നയിടത്തിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നുവെന്നും എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. അവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തതായും ഡിഐജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

സംഘത്തിൽ എട്ട് പേരുണ്ടെന്നാണ് അനുമാനമെന്നും എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തിതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.


തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം വെ​ടി​യു​തി​ർ​ത്തെ​ങ്കി​ലും ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്ക് പ​റ്റി​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ന്നി​ല്ല. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​രും ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​തെ​ങ്കി​ലും വെ​ടി​വ​യ്പ് ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടെ​ന്നു പ​റ​യു​ന്ന​തു ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്നു.

മാ​വോ​യി​സ്റ്റു​ക​ൾ തി​രി​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ഉ​രു​പ്പും​കു​റ്റി ടൗ​ണി​ലും മ​ല​മു​ക​ളി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്കും പോ​ലീ​സ് സം​ര​ക്ഷ​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ത​ണ്ട​ർ​ബോ​ൾ​ട്ടി​ന്‍റെ ഒ​രു സം​ഘം തി​രി​കെ പോ​യ​താ​യും മ​റ്റൊ​രു സം​ഘം ഉ​ളി​യി​ലേ​ക്ക് പോ​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ന​ത്തി​നു​ള്ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന സം​ഘാം​ഗ​ങ്ങ​ൾ ഇ​നി​യും തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​തി​നി​ടെ ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തെ​ന്നും മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags