×

അനിധികൃതമായി ഒരിഞ്ച് ഭൂമി കൈയേറിയിട്ടില്ല; 50 സെന്റല്ല, 50 ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും പിന്നോട്ട് പോകില്ല; മാത്യു കുഴല്‍നാടന്‍

google news
mathew

ഇടുക്കി: അനിധികൃതമായി ഒരിഞ്ച് ഭൂമി കൈയേറിയിട്ടില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമിയില്‍ 50 സെന്റ് പുറമ്പോക്ക് ഭൂമിയുണ്ടെന്ന റവന്യൂവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഴല്‍നാടന്‍ വിശദീകരണവുമായി എത്തിയത്.

'വസ്തുവാങ്ങിയതിന് ശേഷം ഒരിഞ്ച്ഭൂമി അധികമായി കൈവശപ്പെടുത്തുകയോ മതില്‍ക്കെട്ടി എടുക്കുകയോ ചെയ്തിട്ടില്ല. ആ ഭൂമിക്ക് മതിലേ ഇല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനെയാണോ മതില്‍ക്കെട്ടി എടുത്തെന്ന് പറയുന്നതെന്ന് അറിയില്ല..

chungath kundara

50 സെന്റല്ല, 50 ഏക്കര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞാലും കടുക് മണിയോളം പിന്നോട്ട് പോകുമെന്ന് കരുതേണ്ട. അത്തരത്തില്‍ ഭീഷണിപ്പെടുത്തി മുതലില്‍ കൈവച്ചാല്‍ പിന്നോട്ട് പോകുമെന്ന ധാരണയുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. എത്ര തളര്‍ത്താന്‍ നോക്കിയാലും പിന്നോട്ട് പോകില്ല' മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ആരില്‍ നിന്നെങ്കിലും തട്ടിപ്പറിച്ചും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയെടുത്ത സമ്പത്തല്ല. പൂര്‍വ്വീകരായി കര്‍ഷകരാണ് തങ്ങള്‍. അത് അധ്വാനിച്ചുണ്ടാക്കിയാണ്. കര്‍ഷകന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കരുത്.

READ ALSO...ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനാകാതെ ദൗത്യ സംഘം; ജാഗ്രതാ നിര്‍ദേശം തുടരുന്നു

നിയമപരമായ ഏത് നടപടിയോടും സഹകരിക്കും. ഞാന്‍ വാങ്ങിയ സ്ഥലം അളന്ന് നോക്കിയിട്ടില്ല. വാങ്ങിയതില്‍ കൂടുതലായി ഒന്നും അതിലേക്ക് ചേര്‍ത്തിട്ടില്ല. സര്‍ക്കാരിന്റെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റടക്കം വാങ്ങിയ ശേഷമാണ് സ്ഥലം വാങ്ങിയതെന്നും കുഴല്‍നാടന്‍ പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു