×

സാമ്പത്തിക തട്ടിപ്പുകേസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി

google news
download - 2024-01-05T111806.320

കോഴിക്കോട്: സാമ്പത്തിക തട്ടിപ്പുകേസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. ഫറോക്ക് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ പരിധിയിലെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്‌സാണ് പരാതി നല്‍കിയത്. 

പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിലാണ് പരാതി ലഭിച്ചത്. പരിചയക്കാരനായിരുന്ന ഹബീബ് എന്നയാള്‍ നാലു വര്‍ഷം മുന്‍പ് മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം 40000 രൂപ ഒരു മണിക്കൂറിനകം തിരികെ നല്‍കാമെന്ന് പറഞ്ഞ് കടം വാങ്ങിയിരുന്നു. എന്നാല്‍ പണം ലഭിക്കാത്തത് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റിലെത്തി പൊലീസുകാരനെ അറിയിച്ചു. 

പൊലീസുകാരന്റെ നിര്‍ദേശപ്രകാരം കസബ പൊലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴി, സഹായിയായി എത്തിയ പൊലീസുകാരന്‍ നമ്പര്‍ വാങ്ങി. തുടര്‍ന്നു പതിവായി ഫോണില്‍ വിളിക്കുകയും സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

പൊലീസുകാരനെതിരെ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണര്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് 2020 ജൂലൈയില്‍ വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിയുകയും കമ്മിഷണര്‍ നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ പൊലീസുകാരനെതിരെ കസബ സ്റ്റേഷനില്‍ കേസെടുത്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ സതീശ ചന്ദ്രബാബു ഏപ്രില്‍ 18ന് പരിഗണിക്കും. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags