വനിതാ ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ട്രോമ കെയര്‍ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ കണ്ട്രോള്‍ റൂം നിയന്ത്രണം ഏറ്റെടുത്ത് പെണ്‍ കരുത്ത്. കണ്‍ട്രോള്‍ റൂം മാനേജറുടെ ചുമതല ഉള്‍പ്പടെ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ ഹൃദയഭാഗമായ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററിന്റെ പൂര്‍ണ്ണ നിയന്ത്രണങ്ങളും വെള്ളിയാഴ്ച വനിതാ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാര്‍ക്കായിരുന്നു. ടീം ലീഡര്‍ ധന്യ എസ്.എസ് വനിതാ ദിനത്തില്‍
കണ്ട്രോള്‍ റൂം മാനേജരുടെ താത്കാലിക ചുമതല ഏറ്റെടുത്തു. എമര്‍ജന്‍സി റെസ്‌പോണ്‍സ് ഓഫീസര്‍മാരായ അര്‍ച്ചന സി.എസ്, വിജി ജി.യു എന്നിവര്‍ ആണ് ടീം ലീഡറിന്റെ താത്കാലിക ചുമതല നിര്‍വഹിച്ചത്. ഇവര്‍ക്ക് കീഴില്‍ 36 വനിതാ എമര്‍ജന്‍സി റെസ്‌പോണ്‌സ് ഓഫീസര്‍മാരാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 316 കനിവ് 108 ആംബുലന്‍സുകളുടെയും നീക്കങ്ങള്‍ വെളിയാഴ്ച രാവിലെ 7 മണിമുതല്‍ രാത്രി 10 മണി വരെയുള്ള രണ്ടു ഷിഫ്റ്റുകളിലായി പൂര്‍ണമായും നിയന്ത്രിച്ചത്. കണ്ട്രോള്‍ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് അത്യാഹിതം നടന്ന പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചതും ഇതോടൊപ്പം ഇവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതും ഇവരായിരുന്നു.
കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വിന്യസിച്ചിരിക്കുന്ന ആംബുലന്‍സുകളിലായി ഒരു വനിതാ ആംബുലന്‍സ് പൈലറ്റും നഴ്‌സുമാരായ 250 വനിതാ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരും ജോലി ചെയ്യുന്നുണ്ട്. ഇവരെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലയില്‍ ജോലി ചെയ്യുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സൂര്യ.യു ടെക്‌നോപാര്‍ക്കില്‍ നടന്ന ആഘോഷങ്ങളില്‍ കേക്ക് മുറിച്ച് പങ്കെടുത്തു.
Read more ….
- സുധ മൂർത്തി രാജ്യസഭയിലേക്ക്; രാഷ്ട്രപതിയുടെ തീരുമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
- വിവാഹത്തിനു മണിക്കൂറുകൾ മുൻപ് ജിം ഉടമ കുത്തേറ്റു മരിച്ചു; പിതാവ് അറസ്റ്റിൽ
- കോൺഗ്രസ് സംഘർഷപൂരിതമാണ്, ഇന്നലെ ഒരാൾ ചാടി. ഇന്നും ഒരാൾ ചാടാനുള്ള സാധ്യതയുണ്ട്. കാത്തിരിക്കൂ: ഇ.പി.ജയരാജൻ
- ടേക്ക് ഓഫിന് പിന്നാലെ യുണൈറ്റ് എയർലൈൻ വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു
- ‘എൻ്റെ ആരോഗ്യം വളരെ മോശമാണ്, സംസാരിക്കാൻ കഴിയില്ല, ആദ്യം ചികിത്സ തേടണം അതിനു ശേഷമെ എനിക്ക് സംസാരിക്കാൻ കഴിയൂ’; ജയിലിൽ നിന്ന് ജീവനോടെ പുറത്തുവന്നത് അത്ഭുതമാണെന്ന് സായിബാബ