കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

ambulance
 

കലൂർ: കലൂരിൽ ആംബുലൻസ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം. പറവൂർ സ്വദേശി വിനീത(65) ആണ് മരിച്ചത്.

കലൂർ നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്നും വിനീതയെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂർ ഡോൺ ബോസ്​കോ ഹോസ്​പിറ്റലിൽ നിന്ന്​ ലിസി ആശുപത്രിയിലേക്ക് രോഗി​യെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. 

ആംബുലൻസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തു. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്തത്.