തൃശൂർ : പെരിങ്ങാവ് ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച നിലയിൽ. റോഡ് സൈഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന് വ്യക്തമായത്. പുറകിലെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പെട്രോൾ കാനുമായി ഇയാൾ ഓട്ടോയ്ക്ക് സമീപം നിൽക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു