കാസര്‍കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബ നഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്.കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തു കുടിക്കുകയായിരുന്നു. തുടര്‍ന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തു ചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.
അതേസമയം, മലപ്പുറം കുറ്റിപ്പുറത്ത് തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബംഗ്ലാംകുന്നില്‍ ജാഫര്‍ സാദിഖ്ന്റെ മകള്‍ ഹയ ഫാത്തിമ (6) ആണ് മരിച്ചത്. കാര്‍ത്തല മര്‍കസ് അല്‍ അബീര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്.മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി മുറിയില്‍ കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ തൊട്ടില്‍ കയറില്‍ കുരുങ്ങുകയായിരുന്നു. കട്ടിലില്‍ നിന്നും ചാടുന്നതിനിടയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് നിഗമനം.