×

പാലക്കാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു

google news
train

പാലക്കാട്: പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം നാലു സെന്‍റ് കോളനിയിലെ അനിൽകുമാർ (29) ആണ് മരിച്ചത്. പള്ളിപ്പുറം കരിയണൂരിൽ ഇന്നു പുലർച്ചെയാണ് അപകടം.

കഴിഞ്ഞ ദിവസം ഒലവക്കോട്ട് ട്രെയിനിന്റെ അടിയിൽപെട്ട് വയോധികയുടെ രണ്ട് കാലും അറ്റുപോയിരുന്നു. അമൃത എക്‌സ്പ്രസിൽ കയറാൻ ശ്രമിച്ച അട്ടപ്പാടി സ്വദേശി മേരിക്കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്.

read also....അച്ഛനൊപ്പം ഉറങ്ങുകയായിരുന്ന ഒരു വയസുകാരനെ നായ്ക്കൂട്ടം കടിച്ചുകൊന്നു, മൃതദേഹം ലഭിച്ചത് വീടിനു പുറത്തുനിന്ന്

മകനൊപ്പം തിരുവനന്തപുരത്തേക്കു പോകാനായി എത്തിയതായിരുന്നു ഇവർ. ട്രെയിൻ പെട്ടെന്നു നീങ്ങിയപ്പോൾ ചാടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ട്രെയിനിനു അടിയിലേക്കു വീഴുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും രണ്ടു കാലും അറ്റ നിലയിലായിരുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ