പാലക്കാട്: നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. നവകേരള സദസിനെതിരായ ബഹിഷ്കരണാഹ്വാനം യുഡിഎഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചിരുന്നു.
ജനങ്ങളുമായി സംവാദം നടത്താന്‍ മുഖ്യമന്ത്രി കാണിച്ച ഏറ്റവും തന്റേടമുള്ള നടപടിയെന്നായിരുന്നു നവകേരള സദസിനെ ഗോപിനാഥ് വിശേഷിപ്പിച്ചത്. മുന്‍ എംഎല്‍എയും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗവുമായ എ വി ഗോപിനാഥ് സിപിഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് നവകേരള സദസിന്റെ പാലക്കാട്ട് നടന്ന പ്രഭാത യോഗത്തിലേക്ക് എത്തിയത്.
മുഖ്യമന്ത്രിയുടെ വികസന കാര്യങ്ങള്‍ക്ക് പിന്തുണയെന്നും പാര്‍ലമെന്റ് തെഞ്ഞെടുപ്പ് സമയത്ത് തന്റെ രാഷ്ട്രീയ നിലപാട് പറയുമെന്നും ഗോപിനാഥ് അന്ന് വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു