×

വയനാട് മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

google news
f

വയനാട്: മുത്തങ്ങയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വനപാതയിലൂടെയുള്ള യാത്രക്കിടെ റോഡിലിറങ്ങിയ രണ്ട് ആന്ധ്രാ സ്വദേശികളെയാണ് ആന ഓടിച്ചത്. ഇതിനിടെ നിലത്തുവീണ ഒരാളെ ആന ചവിട്ടിയെങ്കിലും ഇയാൾ തലനാഴിരയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

വയനാട് മൈസൂര്‍ ദേശീയപാതയില്‍ ബുധനാഴ്ചയായായിരുന്നു സംഭവം. തലപ്പുഴ സ്വദേശി സവാദ് പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാനോ വാതിൽ തുറക്കാനോ പാടില്ലെന്ന കര്‍ശന നിര്‍ദേശമുണ്ട്. ഇത് പാലിക്കാതെ റോഡിലിറങ്ങി ഫോട്ടോയെടുക്കാനും മറ്റും ശ്രമിച്ച രണ്ടുപേരെയാണ് ആന ഓടിച്ചത്. വയനാട് അതിര്‍ത്തിയിലുള്ള കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും വന്യജീവി സങ്കേതങ്ങളില്‍ വനംവകുപ്പ് ഇത്തരം കാര്യങ്ങളില്‍ കര്‍ശനമായ നടപടി എടുക്കാറുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു