പെരുമ്പാവൂർ കൊലപാതകം : രണ്ടു പേർ കസ്റ്റഡിയിൽ

767
എറണാകുളം; പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ പിടിയിൽ. പെട്രോൾ പമ്പിലെ ജീവനക്കാരായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. പുലർച്ചെയാണ് ഇവരെ പൊലീസ് പിടി കൂടിയത്. കൊ​ല്ല​പ്പെ​ട്ട അ​ന്‍​സി​ല്‍ കീ​ഴി​ല്ല​ത്തെ പ​മ്പി​ല്‍ വ​ച്ച് ഒ​രു സം​ഘ​വു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നി​രു​ന്നു. ഇ​തിന്‍റെ പ്ര​തി​കാ​ര​മാ​കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇന്നലെ രാത്രി പത്തരമണിയോടെയാണ് കീഴില്ലം പറമ്പിൽപ്പീടിക സ്വദ്ദേശി അൻസിലിനെ ഒരു സംഘമാളുകൾ വീട്ടിൽ നിന്നിറക്കി വെട്ടിക്കൊല്ലുന്നത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലാണുള്ളത്. വെട്ടിക്കൊന്ന ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.