എറണാകുളം; പെരുമ്പാവൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ രണ്ടു പേർ പിടിയിൽ. പെട്രോൾ പമ്പിലെ ജീവനക്കാരായ ബിജു, എൽവിൻ എന്നിവരാണ് പിടിയിലായത്. പുലർച്ചെയാണ് ഇവരെ പൊലീസ് പിടി കൂടിയത്. കൊല്ലപ്പെട്ട അന്‍സില്‍ കീഴില്ലത്തെ പമ്പില്‍ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
ഇന്നലെ രാത്രി പത്തരമണിയോടെയാണ് കീഴില്ലം പറമ്പിൽപ്പീടിക സ്വദ്ദേശി അൻസിലിനെ ഒരു സംഘമാളുകൾ വീട്ടിൽ നിന്നിറക്കി വെട്ടിക്കൊല്ലുന്നത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ സാഞ്ചോ ആശുപത്രിയിലാണുള്ളത്. വെട്ടിക്കൊന്ന ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.