വൈ​ക്കം സ​ത്യാ​ഗ്ര​ഹം ശ​താ​ബ്ദി: സ്റ്റാ​ലി​നെ ക്ഷ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി

 Pinarayi Vijayan invited Stalin
 

തി​രു​വ​ന​ന്ത​പു​രം: വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ലേ​ക്ക് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ക്ഷ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​വും ത​മി​ഴ്നാ​ടും ചേ​ർ​ന്ന് വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന് സ്റ്റാ​ലി​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെരിയാര്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തത് അനുസ്മരിച്ചായിരുന്നു സ്റ്റാലിന്‍റെ ആഹ്വാനം.

മാ​റു മ​റ​യ്ക്ക​ൽ സ​മ​ര​ത്തി​ന്‍റെ 200-ാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് മ​ത​നി​ര​പേ​ക്ഷ പു​രോ​ഗ​മ​ന മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ഗ​ർ​കോ​വി​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് സ്റ്റാ​ലി​ൻ ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തോ​ടെ വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ്റ്റാ​ലി​നെ മു​ഖ്യ​മ​ന്ത്രി ക്ഷ​ണി​ച്ചു. സ്റ്റാ​ലി​ൻ ത​ന്‍റെ സ​ഹോ​ദ​ര​നെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.