ശരീരഘടനയില്‍ വ്യത്യാസം; സ്ത്രീ​യെ ആ​ക്ര​മി​ച്ച​തും വീ​ട്ടി​ൽ ക​യ​റി​യ​തും ഒ​രാ​ള​ല്ലെ​ന്ന് പോ​ലീ​സ്; തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് പ​രാ​ജ​യം

police says that the accused in museum and Kuravankonam are not the same
 

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യ​ത്തി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​തും കു​റു​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ല് ക​യ​റി​യും ഒ​രാ​ള​ല്ലെ​ന്നും പോ​ലീ​സ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു​പേ​ർ​ക്കും ര​ണ്ടു ശ​രീ​ര​ഘ​ട​ന​യാ​ണു​ള്ള​ത്.

സ്ത്രീ​യെ ആ​ക്ര​മി​ച്ച​ത് ഉ​യ​ര​മു​ള്ള ശ​രീ​ര​ക​ക്ഷ​മ​ത​യു​ള്ള ആ​ളാ​ണ്. കു​റു​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ ശ​രീ​രി​ക ഘ​ട​ന മ​റ്റൊ​ന്നാ​ണ്. കുറവൻകോണത്ത് പ്രതി വീട്ടില്‍ കയറിയതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മ്യൂസിയം പരിസരത്ത് യുവതിക്ക് നേരെ ആക്രമണം നടന്നത്.   

 
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് പ്രതി കുറവന്‍കോണത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചത്. രാത്രി 9.45 മുതൽ പ്രതി വീടിന്‍റെ പരിസരത്തുണ്ട്. അ‍ർദ്ധരാത്രി 11.30 നാണ് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ്  വീടിന്‍റെ മുകൾനിലയിലേക്കുള്ള ഗേറ്റിന്‍റെയും മുകൾനിലയിലെ ഗ്രില്ലിന്‍റെയും പൂട്ടുതകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെ തന്നെയുണ്ടായിരുന്നു. പിന്നാലെയാണ് മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആൾതന്നെയല്ലേ ഇതെന്ന സംശയം ബലപ്പെട്ടത്. 

അതേസമയം കുറവൻർകോണത്തെ വീട്ടിൽ ചൊവ്വാഴ്ച്ച നടന്നതിന് സമാനമായ രീതിയിൽ ഇന്നലെ രാത്രിയും അതിക്രമം നടന്നു. ചൊവ്വാഴ്ച്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സി സി ടി വി യി ൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 


അ​തേ​സ​മ​യം, മ്യൂ​സി​യം വ​ള​പ്പി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യു​ന്നു.

സം​ശ​യ​മു​ള്ള ഏ​ഴു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രി ആ​രേ​യും തി​രി​ച്ച​റി​ഞ്ഞി​ല്ല. ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.