Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അസാധാരണ രാഷ്ടീയ പോരാട്ടത്തിന് സാധ്യത : സാമ്പത്തിക അടിയന്തരാവസ്ഥയിൽ വിശദീകരണം ചോദിച്ച് ഗവര്‍ണർ

Web Desk by Web Desk
Dec 9, 2023, 04:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

യാക്കോബായ സഭയ്ക്ക് തിരുവനന്തപുരം മേഖല, മോർ തെയോഫിലോസ് 15 ന് സ്ഥാനമേൽക്കും

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: നെയ്യാറ്റിന്‍കരയില്‍ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായെന്ന് ഡോ. ഹാരിസ് ചിറക്കല്‍

വിദൂര ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ളേശത്തിന് പരിഹാരവും ഗ്രാമീണ വനിതാ സംരംഭങ്ങള്‍ക്ക് കരുത്തുമായി കുടുംബശ്രീയുടെ ‘ആജീവിക ഗ്രാമീണ്‍ എക്സ്പ്രസ് യോജന’

വി. എം സുധീരനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്: പോലീസ് കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യണമെന്ന പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതോടെ, പതിവില്ലാത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനാൽ മറിച്ചൊരു മറുപടി നൽകുക സാധ്യമല്ല. പണം നൽകാതെ കേന്ദ്രം വീർപ്പുമുട്ടിക്കുന്നതിന്റെ കണക്കുകൾ റിപ്പോർട്ടായി സർക്കാർ ഗവർണർക്കു നൽകാനാണു സാധ്യത. ഗവർണർ റിപ്പോർട്ട് രാഷ്ട്രപതിക്ക് അയയ്ക്കുന്നതോടെ റിപ്പോർട്ടിലുള്ള കണക്കുകളെ സംബന്ധിച്ചുള്ള വിശദീകരണത്തിനു കേന്ദ്രത്തിനും അവസരം ഒരുങ്ങും.

   
ലോക്സഭാ തിരഞ്ഞെടുപ്പു വരുന്നതിനാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇരുവിഭാഗവും കണക്കുകൾ ഉപയോഗിക്കും. പൊതുജനത്തിന്റെ ശ്രദ്ധയിൽ സാമ്പത്തിക പ്രതിസന്ധി കൂടുതലായി പതിയും. രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചശേഷം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ, സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം രാഷ്ട്രപതിയുടെ നിയന്ത്രണത്തിലാകും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിച്ചുരുക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും രാഷ്ട്രപതിക്കു കഴിയും. കേരളത്തിൽ കേന്ദ്രം സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നില്ല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമം. അതിനെ പ്രതിരോധിക്കാൻ എൽഡിഎഫും നീക്കങ്ങൾ നടത്തും.
    
സാമ്പത്തിക അടിയന്തരാവസ്ഥ സംബന്ധിച്ച് ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ:
   
ഭാരതത്തിന്റെയോ ഭാരതത്തിന്റെ ഭൂപ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സാമ്പത്തിക ഭദ്രത അല്ലെങ്കിൽ വിശ്വാസ്യത ഭീഷണിയിലാക്കുന്ന ഒരു സ്ഥിതിവിശേഷം ഉത്ഭവിച്ചിട്ടുണ്ട് എന്നു രാഷ്ട്രപതിക്കു ബോധ്യമാകുകയാണെങ്കിൽ, ഒരു വിളംബരം വഴി ആ അർഥത്തിൽ അദ്ദേഹത്തിന് (രാഷ്ട്രപതിക്ക്) ഒരു പ്രഖ്യാപനം നടത്താവുന്നതാണ്. പുറപ്പെടുവിച്ച വിളംബരം രാഷ്ടപതിക്ക് ഒരു വിളംബരം വഴി പിൻവലിക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യാം. രണ്ടു മാസത്തിനകം പാർലമെന്റിന്റെ ഇരുസഭകളും പ്രമേയം അംഗീകരിച്ചില്ലെങ്കിൽ പ്രാബല്യം ഇല്ലാതാകും. ലോക്സഭ പിരിച്ചു വിട്ടിരിക്കുന്ന കാലഘട്ടത്തിൽ വിളംബരം പുറപ്പെടുവിക്കുകയോ, വിളംബരം പുറപ്പെടുവിച്ചതിനു ശേഷം രണ്ടു മാസത്തിനുള്ളിൽ ലോക്സഭ പിരിച്ചു വിടപ്പെടുകയോ ചെയ്താൽ വിളംബരം അംഗീകരിക്കുന്ന പ്രമേയം രാജ്യസഭ പാസാക്കണം. ലോക്സഭയുടെ പുനസംഘടനയ്ക്കുശേഷം 30 ദിവസത്തിനുള്ളിൽ പ്രമേയം പാസാക്കിയില്ലെങ്കിൽ അസാധുവാകും.
    
സാമ്പത്തിക മര്യാദ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ രാഷ്ട്രപതിക്കു നൽകാം. ശമ്പളവും ബത്തയും കുറവു ചെയ്യുന്നതിനു നിർദേശങ്ങൾ പുറപ്പെടുവിക്കാം. ധനകാര്യബില്ലുകളും മറ്റുബില്ലുകളും നിയമസഭ പാസാക്കിയശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വയ്ക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്താം. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്കു ശുപാർശ നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയത്. ഇത്തരം നിവേദനം ഗവർണർക്ക് ലഭിക്കുന്നത് ആദ്യമായാണ്. ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പും കോടതി ഉത്തരവും സിഎജി റിപ്പോർട്ടും നിവേദനത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.കേരള സിവിൽ സപ്ലൈസ് കോർപ്പറേഷന് അത്യാവശ്യ സാധനങ്ങൾ വാങ്ങിയതിന് 1000 കോടി രൂപയുടെയും, ധാന്യങ്ങൾ സമാഹരിച്ച പേരിൽ 4000 കോടി രൂപയുടെയും ബാധ്യതയുണ്ടെന്നു നിവേദനത്തിൽ പറയുന്നു.
   
Read also:ആധാർ പുതുക്കാൻ ഇനി ആറ് ദിവസങ്ങള്‍ കൂടി മാത്രം!!!!!
    
സർക്കാരിനുവേണ്ടി വിവിധ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സർക്കാർ കരാറുകാർക്ക് 16,000 കോടി രൂപ കുടിശിക ഇനത്തിൽ നൽകാനുണ്ട്. യൂണിവേഴ്സിറ്റി കോളജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയും ഇനത്തിൽ 1500 കോടി രൂപ നൽകാനുണ്ട്. വിവിധ ഇനം ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശികയായത് വയോജനങ്ങളെ ദുരിതത്തിലാക്കി. ഇന്ധന സെസ് ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനായിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശ്ശികയും ഡിഎയുമടക്കം 24000 കോടി രൂപയുടെ കുടിശിക നൽകാനുണ്ട്. കെഎസ്ആർടിസി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയുന്നില്ല. റിട്ടയർ ചെയ്യുന്നവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നു. ജീവനക്കാരുടെ പ്രതിമാസ പെൻഷൻ പോലും മാസങ്ങളായി നൽകുന്നില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
    
സംസ്ഥാനം ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് മാത്രമായി സംസ്ഥാന സർക്കാർ കേരളീയം, നവ കേരള സദസ്സ് തുടങ്ങിയ പരിപാടികൾക്ക് കോടികൾ ചെലവിടുകയാണെന്നും പരാതിയിൽ ആരോപിക്കുന്നു. കേരളത്തിന് കേന്ദ്രം തരാനുള്ള അർഹതപ്പെട്ട പണം കൃത്യമായി നൽകിയാൽ പ്രതിസന്ധി ഒഴിവാക്കാനാകുമെന്ന് ധനവകുപ്പ് പറയുന്നു.
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

          

Latest News

അയോധ്യ രാമക്ഷേത്രക്കൊള്ള: പ്രതികള്‍ മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍. മുഖ്യമന്ത്രിയായ ശേഷം കരൂരില്‍ എത്തുന്നത് ആദ്യം

കള്ളാടി ഉരുള്‍പൊട്ടല്‍: മരണം ഏഴായി, ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ നാലാം ദിവസം; ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കും; വസ്തുതാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നല്‍കും

പരാതി കേവലം മാനനഷ്ടക്കേസ് മാത്രമെന്ന് പോലീസ്: സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നതെന്ന് അന്‍സിബ ഹസന്‍ ?; തമ്മിലടി തുടരുന്നു ?

പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തെ ഐ ജി എസ് അജിത ബീഗം നയിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies