×

കെഎസ്ആർടിസിയിൽ പോസ്റ്റുകൾ ഇല്ലാതാക്കും; സിവിൽ വിങ് ഇനി വേണ്ടെന്ന് മന്ത്രി ഗണേഷ് കുമാർ

google news
yy
കൊച്ചി: കെഎസ്ആർടിസി നിന്നുപോയാൽ ജീവനക്കാർ പട്ടിണി സമരം നടത്തുന്നത് നോക്കി ജനങ്ങൾ സ്വകാര്യ ബസ്സുകളിലിരുന്ന് ചിരിക്കുമെന്ന് ഗതാഗതമന്ത്രി ഗണേഷ് കുമാർ. "സ്ഥാപനം പ്രവർത്തനം നിലച്ചാൽ ജീവനക്കാരെല്ലാവരും പട്ടിണി സമരം നടത്തും. രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരുമെല്ലാം വന്ന് സംസാരിക്കും, ഐക്യദാർഢ്യം പ്രഖ്യാപിക്കും. ഒരു മാസമൊക്കെ എത്തുന്നതോടെ അവരെല്ലാം പിൻവാങ്ങും. പിന്നീട് നിങ്ങൾ മാത്രമാകും. ഇതിനിടയിൽ സ്വകാര്യ ബസ്സുകൾ രംഗത്തിറങ്ങും. അതിൽ യാത്ര ചെയ്യുന്നവർ നിങ്ങളെ നോക്കി ചിരിക്കും. കുറച്ചു കഴിഞ്ഞാൽ നിങ്ങളെ നോക്കുന്നതും യാത്രക്കാർ നിർത്തും. ഇതാണ് ലോകം," അദ്ദേഹം പറഞ്ഞു.

Read also: ഇലക്ട്രിക് ബസുകൾ നഷ്ടമെന്ന മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ വാദം തള്ളി കെ എസ് ആർടിസി വാർഷിക റിപ്പോർട്ട്, വിഷയത്തിൽ ഒറ്റപ്പെട്ട് മന്ത്രി


ചെലവ് കുറയ്ക്കുന്ന ഡിപ്പോകൾക്ക് സമ്മാനം ഏർപ്പാടാക്കുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് ഏറ്റവും കുറയ്ക്കുന്ന ഡിപ്പോകൾക്ക് മന്ത്രിക്കൊപ്പം ഡിന്നർ കഴിക്കാൻ അവസരം ലഭിക്കും. കാഷ് പ്രൈസ് അടക്കമുള്ള സമ്മാനങ്ങളും ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വൈദ്യുതി, വെള്ളം തുടങ്ങിയവയെല്ലാം ലാഭിക്കണം.

chungath kundara

ഡ്രൈവറും കണ്ടക്ടറും ആവശ്യത്തിന് വിശ്രമിച്ച് ജോലിയെടുത്താൽ മതിയെന്ന് ഗണേഷ് കുമാർ പറഞ്ഞു. താൻ 2005ൽ മന്ത്രിയായിരുന്ന കാലത്ത് സമയത്തിന് പെൻഷൻ കൊടുത്തിരുന്നു. കൃത്യം അഞ്ചാംതിയ്യതിക്കുള്ളിൽ പെൻഷൻ നൽകാൻ തുടങ്ങി. വരമ്പത്ത് കൂലി കൊടുക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആവശ്യമില്ലാത്ത പോസ്റ്റുകൾ ഇനി കെഎസ്ആർടിസിയിൽ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. സിവിൽ വിങ് ഇനി വേണ്ടെന്നാണ് തീരുമാനം. കെഎസ്ആർടിസിയുടെ വർക്കുകൾ പിഡബ്ല്യുഡി ബിൽഡിങ്സ് വിഭാഗം ചെയ്യും. കെഎസ്ആർടിസിയിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചവരാണ് സിവിൽ വിഭാഗം കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമില്ലാത്ത പോസ്റ്റുകൾ ഇനി ഉണ്ടാകില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags