അമ്മയ്ക്കും സഹോദരിക്കും പിന്നാലെ പ്രവീണും; കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരു മരണം കൂടി; മരിച്ചവരുടെ എണ്ണം ആറായി

google news
sd

chungath new advt

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ (26) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

പ്രവീണിന്റെ മാതാവ് റീന, സഹോദരി ലിബിന എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരണത്തിന്‌ കീഴടങ്ങിയത്. സഹോദരന്‍ രാഹുലിനും സ്ഫോടനത്തില്‍ പൊള്ളലേറ്റിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സ്‌ഫോടനത്തില്‍ പരിക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.

read also വൃശ്ചികം പിറന്നതോടെ മണ്ഡലകാലത്തിന് തുടക്കമായി; പുതിയ മേല്‍ശാന്തി ശബരിമലയില്‍ നട തുറന്നു

ഒക്ടോബര്‍ 29നാണ് കളമശേരിയില്‍ സ്ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സ്ഫോടനം നടത്തിയ ഡൊമിനിക്ക് മാര്‍ട്ടിന്‍ സ്വയം പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags