×

രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്ന വൈദികര്‍ സഭ ശുശ്രൂഷയില്‍ നിന്ന് മാറിനില്‍ക്കണം: ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ

google news
Sn

പത്തനംതിട്ട: വിവാദങ്ങളില്‍ വൈദികര്‍ക്ക് മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മ‍ര്‍ത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവ.വൈദികര്‍ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണം ഉന്നയിക്കുന്നത് അധമമായ പ്രവര്‍ത്തിയാണെന്ന് അദ്ദേഹം പറഞ്ഞു.

 

സഭയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതും പരസ്യമായി പ്രവര്‍ത്തിക്കുന്നതും വിഭാഗീയതക്ക് കാരണമാകും. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ സഭ ശുശ്രുഷയില്‍ നിന്ന് മാറി നില്‍ക്കണം. സഭാ തലത്തില്‍ പരിഹരിക്കാതെയുള്ള പ്രശ്നങ്ങള്‍ മാത്രമേ കോടതിയിലേക്ക് പോകാവൂ. അച്ചടക്ക നടപടി എടുക്കുമ്ബോള്‍ നീരസപ്പെട്ടിട്ട് കാര്യമില്ല. ഹൃദയവേദനയോടെ ആണ് കല്പന പുറത്ത് ഇറക്കുന്നത്. വൈദികരുടെ പെരുമാറ്റം സംബന്ധിച്ച്‌ കൂടി വരുന്ന പരാതികള്‍ അത്യധികം ദുഖിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

     

Tags