കമ്പത്ത് നിരോധനാജ്ഞ; അരികൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം നാളെ

google news
arikomban

കുമളി: കമ്പം ടൗണിൽ കോലിളക്കം സൃഷ്ട്ടിച്ച അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തമിഴ്നാട് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ നാളെ നടക്കും. ഇതിനായി കുങ്കിയാനകളെ സ്ഥലത്തെത്തിക്കും. മൃഗ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘമാണ് മയക്കുവെടി വെക്കനെത്തുന്നത്. അരിക്കൊമ്പന്‍റെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേഘമല സി.സി.എഫിനാണ് ദൗത്യ ചുമതല നൽകിയിരിക്കുന്നത്. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് നേതൃത്വം നൽകുക. മയക്കു വെടി വെച്ചശേഷം കൊമ്പനെ മേഘമല വനത്തിലെ വരശ്നാട് മലയിലേക്ക് മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ കമ്പം ബൈപാസ്സിലെ തെങ്ങിൻതോട്ടത്തിലാണ് അരികൊമ്പനുള്ളത്.

Read More: അരികൊമ്പനെ തളയ്ക്കാൻ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്

ഇന്ന് രാവിലെയോടെയാണ് അരിക്കൊമ്പൻ കമ്പം ടൗണിലിറങ്ങി ഭീതി പരത്തിയത്. ഓട്ടോറിക്ഷ തകർത്തിരുന്നു. തുടർന്നാണ് ആനയെ മയക്കുവെടിവെക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിട്ടത്. അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങി നാശം വിതക്കുമെന്ന് കണ്ടാണ് തമിഴ്നാട് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്ന് തമിഴ്നാട് വനംവകുപ്പ് വിലയിരുത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു


 

Tags