സംസ്ഥാനത്ത് മഴ തുടരുന്നു; നാല് ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചു

google news
heavy rain.img

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്ക് പുറമേ, ഇടിമിന്നലും, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

enlite ias final advt

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം അപ്രതീക്ഷിതമായാണ് ഇടിമിന്നൽ അനുഭവപ്പെടാൻ സാധ്യത. അതിനാൽ, സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

കേരള തീരത്ത് ഇന്ന് വൈകിട്ട് 6:30 വരെ, 0.6 മീറ്റർ മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

read more : നിപാ: കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്‌ധ സംഘം 18ന്‌ കോഴിക്കോടെത്തും

തെക്കൻ തമിഴ്നാട് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കടൽക്ഷോഭം നിലനിൽക്കുന്നതിനാൽ, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കുകയും, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായി ഒഴിവാക്കേണ്ടതുമാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags