തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെയും അവധി. ഇന്ന് ഞായറാഴ്ച അവധിയാണ്. ഒരു മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വരുന്ന ആദ്യ പ്രവൃത്തിദിനം അവധി നല്‍കുന്നതിന്റെ ഭാഗമായാണ് നാളത്തെ അവധി.
ഡിസംബറിലെ റേഷന്‍ വിതരണം ഇന്നലെ അവസാനിച്ചപ്പോള്‍ 77.62 ലക്ഷം കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ജനുവരിയിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച ആരംഭിക്കും. വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി ആറു കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി മൂന്ന് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ജനുവരിയിലും നല്‍കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു