×

ക്രിസ്മസ് ബമ്പറില്‍ റെക്കോര്‍ഡ് വില്‍പ്പന; 20 കോടിയുടെ ഭാഗ്യശാലി ആര്; കാത്തിരിപ്പ് ഇനി ആറുദിവസം കൂടി

google news
LOTTERY

തിരുവനന്തപുരം:  ക്രിസ്മസ് ന്യു ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നിരവധി പേരെ ഭാഗ്യദേവത കടാക്ഷിക്കുക. ആകെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ ഉണ്ടാവാന്‍ പോകുന്നത്. 

ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 

പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില 400 രൂപയാണ്. 2023 നവംബറില്‍ വില്‍പ്പന ആരംഭിച്ച ബമ്പറിന്റെ വില്‍പ്പന റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു