പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യ പ്രതി അഖിൽ സജീവ് പിടിയിൽ. തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്.പത്തനംതിട്ട പൊലീസിന്റെ പ്രത്യേക സംഘമാണ് ആണ് പിടികൂടിയത്. അഖില്‍ സജീവിനെ തെരഞ്ഞ് ഇന്നലെ പത്തനംതിട്ട പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. അഖില്‍ ചില സുഹൃത്തുക്കളുമായി ഒളിവില്‍ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കുടുക്കിയത്. അഖില്‍ സജീവ് പരാതിക്കാരനായ ഹരിദാസില്‍ നിന്ന് നേരിട്ട് പണം വാങ്ങിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
അഖില്‍ സജീവിനെ ചെന്നൈയില്‍ നിന്ന് ഉടന്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഉള്‍പ്പെട്ട കൂടുതല്‍ പേരെക്കുറിച്ച് പൊലീസ് ഇയാളോട് ചോദ്യം ചെയ്ത് കണ്ടെത്തും. അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി. റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
നിയമനത്തട്ടിപ്പ് കേസില്‍ ആള്‍മാറാട്ടം നടന്നതായി സ്ഥിരീകരിച്ചുകൊണ്ടാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. നിയമന തട്ടിപ്പ് കേസില്‍ റഹീസിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വ്യാജ ഇ മെയില്‍ ഐ.ഡി ഉണ്ടാക്കിയത് റഹീസ് എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. പരാതിക്കാരനായ ഹരിദാസും പ്രതികളും അഖില്‍ മാത്യുമായി ബന്ധപ്പെട്ടിട്ടില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം