റോ​ബി​ൻ ബ​സി​ന് ത​മി​ഴ്നാ​ട്ടി​ലും പി​ഴ; പെ​ർ​മി​റ്റ് ലം​ഘ​ന​ത്തി​ന് 70,410 രൂ​പ

google news
robin
 chungath new advt

പാലക്കാട്: റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ. ചാവടി ചെക്ക്‌പോസ്റ്റില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 70,410 രൂപയാണ് പിഴയിട്ടത്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമാണ് ഇത്രയും തുക പിഴയിട്ടത്.

മുഴുവന്‍ പിഴത്തുകയും അടച്ചതായി ഉടമ അറിയിച്ചു. ചാവടി ചെക്ക്‌പോസ്റ്റില്‍ ഒരു മണിക്കൂറോളം ബസ് പരിശോധിച്ചു. നേരത്തെ, കേരളത്തില്‍ നാലിടത്തായി 37,500 രൂപയോളം റോബിന്‍ ബസിന് പിഴയിട്ടിരുന്നു.

ഒരാഴ്ച സര്‍വീസ് നടത്താന്‍ കഴിയുമെന്നതിനാലാണ് തമിഴ്‌നാട് എം.വി.ഡി. ചുമത്തിയ പിഴ അടച്ചതെന്നാണ് ഉടമയുടെ വിശദീകരണം. റോഡ് ടാക്‌സിന് പുറമേ കൂടുതല്‍ പണം തമിഴ്‌നാട്ടില്‍ അടയ്‌ക്കേണ്ടി വരുന്നതിനെതിരേ ബസ് ഉടമ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
 
അ​തേ​സ​മ​യം, വ​ഴി​നീ​ളെ നി​ര​വ​ധി​പ്പേ​രാ​ണ് റോ​ബി​ൻ ബ​സി​ന് പി​ന്തു​ണ​യു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്. തൊ​ടു​പു​ഴ​യി​ലെ​ത്തി​യ ബ​സി​ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ന​ല്കി​യ​ത്.

മു​ന്‍​പ് ര​ണ്ടു​ത​വ​ണ എം​വി​ഡി പി​ടി​കൂ​ടി​യ ബ​സ് ഹൈ​ക്കോ​ട​തി​യു​ടെ സം​ര​ക്ഷ​ണം വാ​ങ്ങി​യാ​ണ് റോ​ഡി​ലി​റ​ങ്ങു​ന്ന​തെ​ന്ന് ബ​സു​ട​മ വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

ടൂ​റി​സ്റ്റ് പെ​ര്‍​മി​റ്റു​ള്ള ബ​സ് സ്‌​റ്റേ​ജ് കാ​ര്യേ​ജ് ആ​യി ഓ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. പി​ഴ ചു​മ​ത്തി​യ ശേ​ഷ​വും യാ​ത്ര തു​ട​രു​ന്ന ബ​സി​നെ വ​ഴി​യി​ല്‍ ഇ​നി​യും എം​വി​ഡി സം​ഘ​ങ്ങ​ള്‍ ത​ട​ഞ്ഞേ​ക്കും.

റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി പുതിയ കോയമ്പത്തൂർ സർവീസ് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്.

 അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു