കൊ​ച്ചി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

കൊ​ച്ചി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
 

കൊച്ചി: കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. അ​രൂ​ർ സ്വ​ദേ​ശി​യാ​യ മാ​ർ​ട്ടി​ൻ ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കാറിലുണ്ടായിരുന്ന യാത്രക്കാർ യാതൊരു ആപത്തും സംഭവിക്കാതെ രക്ഷപ്പെട്ടു.

വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. വൈ​റ്റി​ല മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് അഗ്നിക്കിരയായത്.

വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും അണച്ചിട്ടുണ്ട്.