കൊച്ചി: കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. അരൂർ സ്വദേശിയായ മാർട്ടിൻ ഓടിച്ചിരുന്ന കാറാണ് കത്തിനശിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ യാതൊരു ആപത്തും സംഭവിക്കാതെ രക്ഷപ്പെട്ടു.
വൈകുന്നേരം നാലര മണിയോടെയാണ് സംഭവം. വൈറ്റില മേല്‍പ്പാലത്തിന് താഴെയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന മാരുതി 800 കാറാണ് അഗ്നിക്കിരയായത്.
വാഹനത്തിന്റെ ബാറ്ററിയുടെ ഭാഗത്തുനിന്നാണ് തീപടർന്നത്. ഷോട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും അണച്ചിട്ടുണ്ട്.

















